അഴിമതി വീരന്‍മാരായ റെഡ്ഡി സഹോദരന്‍മാരുമായി വേദി പങ്കിടുന്നത് തെരഞ്ഞടുപ്പില്‍ ദോഷമാകുമെന്നതിനെ തുടര്‍ന്നാണ് അമിത് ഷാ റാലി ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

Last Updated :20 January 2024, 12:12 am IST

News Now


ബംഗലുരൂ: കര്‍ണാടക തെരഞ്ഞടുപ്പിന് മുന്നോടിയായി ബല്ലാരിയില്‍ ഇന്ന് നടത്താനിരുന്ന അമിത്ഷായുടെ റാലി അവസാനനിമിഷം റദ്ദാക്കി. റെഡ്ഡി സഹോദരന്‍മാര്‍ക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് റാലി ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി

50,000 കോടിയുടെ ഖനനഅഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ബിജെപി 7സീറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നു തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. റെഡ്ഡി സഹോദരന്‍മാര്‍ ബിജെപിയെ വിലയ്‌ക്കെടുത്തെന്ന് ഇതിനകം വിവിധ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ബല്ലാരിയില്‍ മത്സരിക്കാന്‍ ജനാര്‍ദ്ദന റെഡ്ഡി ഇക്കുറി സീറ്റ് തേടിയപ്പോള്‍ അമിത് ഷാ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. 

സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിച്ച് റെഡ്ഡി സഹോദരന്‍മാര്‍ക്ക് മാപ്പുനല്‍കുന്നുവെന്ന് യദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. റെഡ്ഡി സഹോദരന്‍മാരുമായി വേദി പങ്കിടുന്നത് തെരഞ്ഞടുപ്പില്‍ ദോഷമാകുമെന്നതിനെ തുടര്‍ന്നാണ് അമിത് ഷാ റാലി ഉപേക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടക തെരഞ്ഞടുപ്പ്: അമിത് ഷാ ബല്ലാരിയിലെ റാലി ഉപേക്ഷിച്ചു