
കാണാതായത് 168 കിലോ ഉള്ളി; മോഷ്ടാക്കള്‍ പിടിയില്‍
1,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് മോഷ്ടിച്ചത്

മുംബൈ: മുംബൈയില്‍ ഉള്ളി മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. 21,000രൂപ വില വരുന്ന 168 കിലോയോളം ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഡോംഗ്രി മാര്‍ക്കറ്റിലെ കടകളില്‍ നിന്ന് ഉള്ളി മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇന്നലെ ഡോംഗ്രിയിലെ രണ്ട് കടകളില്‍ നിന്നായാണ് ഉള്ളി മോഷണം നടത്തിയത്. അക്ബര്‍ ഷെയിഖ്, ഇര്ഫാന് ഷെയിഖ് എന്നിവരുടെ കടകളില്‍ നിന്നാണ് ഉള്ളി നഷ്ടപ്പെട്ടത്. രാവിലെ കടതുറന്ന് നോക്കിയപ്പോഴാണ് സംഭരിച്ചുവച്ചിരുന്ന ഉള്ളി ചാക്കോടെ കാണാതായെന്ന് ഇരുവരും അറിഞ്ഞത്.
അക്ബറിന്റെ കടയില്‍ 112കിലോ ഉള്ളിയും ഇര്‍ഫാന്റെ കടയില്‍ 56 കിലോ ഉള്ളിയുമാണ് ഉണ്ടായിരുന്നത്. കടകളിലെയും മാര്‍ക്കറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കളര്‍ എല്‍സിഡി ഡിസ്പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്കി മന്ത്രി

എത്ര പഠിച്ചിട്ടും ഓർമയിൽ നിൽക്കുന്നില്ലേ? കാരണം ഇതാകും
'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'


