മഹാരാഷ്ട്രയില്‍ കുടിലിനുളളില്‍ പുലി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി

Last Updated :20 January 2024, 8:28 am IST

News Now

മുംബൈ:  മഹാരാഷ്ട്രയില്‍ കുടിലിനുളളില്‍ പുലി നാലു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഞ്ഞുങ്ങളുമായി പുലി സ്വമേധയാ പുറത്തേയ്ക്ക് പോകുന്നതിനായി കാത്തിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

മഹാരാഷ്ട്ര നാസിക്കിലെ ഇഗത്പുരിയിലാണ് സംഭവം. അമ്മ പുലിയും കുഞ്ഞുങ്ങളുമായുളള വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 'ഇഗത്പുരിയിലെ കുടിലിലാണ് പെണ്‍പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. പുലി സ്വമേധയാ കുഞ്ഞുങ്ങളുമായി പുറത്തേയ്ക്ക് പോകുന്നത് വരെ കാത്തിരിക്കുകയാണ്. '- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അമ്മ പുലിയൊടൊപ്പം കുഞ്ഞുങ്ങള്‍ ഓടി കളിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. നിമിഷങ്ങള്‍ക്കകം 89000 പേരാണ് വീഡിയോ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടിലില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പുലി (വീഡിയോ)