
കുമ്മനം രാജശേഖരൻ കുംഭമേള വേദിയിൽ
കുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ വ്യാഴാഴ്ച നടന്ന സംഗം സംവാദിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷനായി

പ്രയാഗ്‌രാജ്: കുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിൽ വ്യാഴാഴ്ച നടന്ന സംഗം സംവാദിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷനായി. സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുള്ള വേദികളാണ് കുംഭമേളകളോടനുന്ധിച്ചുള്ള ധർമ സംവാദങ്ങളെന്ന് കുമ്മനം പറഞ്ഞു. സ്വാഭിമാനികളായ രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രാർഥനയും ആശംസയുമാണ് കുംഭമേളയുടെ വിജയകരമായ നടത്തിപ്പിനു സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമാർഥനികേതനിൽ നടന്ന ചടങ്ങിൽ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ സരസ്വതി, അലഹബാദ് മ്യൂസിയം ഡയറക്ടർ സുനിൽ ഗുപ്ത എന്നിവർ സംബന്ധിച്ചു. ഇന്ത്യ തിങ്ക് കൗൺസിലാണ് സംവാദം സംഘടിപ്പിച്ചത്.
ജഡായുപ്പാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ സ്റ്റാളിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. അലഹബാദിന്റെയും സമീപ പ്രദേശങ്ങളുടേയും ചരിത്രം വ്യക്തമാക്കുന്ന അഹലബാദ് മ്യൂസിയം പവലിയനും കുമ്മനം ഉദ്ഘാടനം ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



