
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ന്യൂഡൽഹി: സംഘപരിവാർ ഭീഷണിയെ തുടർന്ന് സംഗീതപരിപാടി മാറ്റിവെക്കേണ്ടി വന്ന കർണാടിക് സംഗീതജ്ഞൻ ടി എം കൃഷ്ണയ്ക്ക് വേദിയൊരുക്കി ഡൽഹി സർക്കാർ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ സാകേതിൽ സൈദുൽ അജൈബ് വില്ലേജിലാണ് പരിപാടി നടക്കുക.
കലാകാരന് അവസരം നിഷേധിക്കരുത്. നാളെ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി കച്ചേരി നടത്തുവാൻ കൃഷ്ണയെ ക്ഷണിച്ചിട്ടുണ്ട്. കലാകാരുടെ മാഹാത്മ്യം നാം കാത്ത് സൂക്ഷിക്കണമെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
No artist should ever be denied an opportunity to perform. I have invited @tmkrishna to perform on the 17th Nov for the people of Delhi
â Manish Sisodia (@msisodia) November 16, 2018
It's important to maintain the dignity of the Art and Artists. https://t.co/vaFnGqqJ8x
ഹിന്ദു സംഘടനകൾ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടതോടെയാണ് കൃഷ്ണയുടെ സംഗീത പരിപാടിയിൽ നിന്നും സംഗാടകരായ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയത്. ദേശവിരുദ്ധൻ, അർബൻ നക്സൽ, ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവൻ തുടങ്ങിയ വാദങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു സംഘപരിവാർ കൃഷ്ണയ്ക്കെതിരെ രംഗത്തെത്തിയത്.
തുടർന്ന് വിവാദം ഭയന്ന് സംഘാടകർ നവംബര് 17, 18 തീയതികളിലായി ഡൽഹി ചാണക്യപുരിയിൽ നടത്താനിരുന്ന സംഗീതപരിപാടിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും, ആരെങ്കിലും വേദി സംഘടിപ്പിച്ച് നൽകിയാൽ പരിപാടി അവതരിപ്പിക്കാൻ തയാറാണെന്നും കൃഷ്ണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

