
"ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടി" : മമത ബാനര്‍ജി
ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മിക പരാജയം. ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂവെന്ന് മമത

കൊല്‍ക്കത്ത : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് തിളക്കമില്ലാത്ത വിജയമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം ബിജെപി മുഖം രക്ഷിച്ചു എന്നേ വിലയിരുത്താനാകൂ. ഗുജറാത്തിലേത് ബിജെപിയുടെ ധാര്‍മ്മികത പരാജയമാണെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു.
വളരെ സമതുലിതമായ ജനവിധി രേഖപ്പെടുത്തിയതിന് ഗുജറാത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അനീതി, ആശങ്ക എന്നിവയ്ക്ക് എതിരെയുള്ള ജനവിധിയാണ് ഗുജറാത്തിലേത്. 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചന കൂടിയാണ് ഈ ഫലം. ഗുജറാത്ത് ആ പൂച്ചയ്ക്ക് മണികെട്ടിയെന്നും തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി മമത പറഞ്ഞു.
I congratulate Gujarat voters for their very balanced verdict at this hour.
â Mamata Banerjee (@MamataOfficial) December 18, 2017
It is a temporary and face-saving win, but it shows a moral defeat for BJP.
Gujarat voted against atrocities, anxiety and injustice caused to the common people. Gujarat belled the cat for 2019
115 സീറ്റിന്റെ ഭൂരിപക്ഷമായിരുന്നു വിജയ് രൂപാണി സര്‍ക്കാരിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. ഇത്തവണ 150 ലേറെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നായിരുന്നു അമിത് ഷാ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നൂറിന് താഴേക്ക് ഒതുങ്ങിപ്പോയ ബിജെപിക്ക്, കൈവശമുണ്ടായിരുന്ന 16 സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ

'പിഷു പോയപ്പോള്‍ കിഷു വന്നു'; മമ്മൂട്ടിയ്ക്കൊപ്പം കൈലാഷ്; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ജോളി ജോസഫ്


