കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Last Updated :20 January 2024, 8:06 am IST

News Now

മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയായാണ് ദീപക് മത്സരിക്കുന്നത്. ഫല്‍ത്താന്‍ മണ്ഡലത്തിലാണ് അധോലോക നേതാവിന്റെ സഹോദരന്‍ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ദീപക് നികല്‍ജെ നേരത്തെയും മത്സരിച്ചിട്ടുണ്ട്. മുംബൈ ചെമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നേതൃത്വത്തിലുള്ളതാണ് റിപബ്ലിക്കന്‍ പാര്‍ട്ടി.  വ്യാഴാഴ്ച മുംബൈയില്‍ അത്താവലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആറ് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛോട്ടാ രാജന്റെ സഹോദരന്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി