ജിഗ്നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും വിജയം

സംസ്ഥാനത്തെ 50 ഒബിസി സീറ്റുകളില്‍ 31 എണ്ണത്തിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു.

Last Updated :20 January 2024, 12:00 am IST
Edited by :migrator

അഹമ്മദാബാദ് : സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാക്കളായ ജിഗ്നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും വിജയം. വഡ്ഗാം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി മല്‍സരിച്ച ജിഗ്നേഷ് മേവാനി, ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഖാഭായിയെയാണ് പരാജയപ്പെടുത്തിയത്. 63,000 വോട്ടുകള്‍ക്കായിരുന്നു മേവാനിയുടെ വിജയം. 

രാധേന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അല്‍പേഷ് താക്കൂറിന്റെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ലാവിംഗ്ജി താക്കൂറിനെയാണ് അല്‍പേഷ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവായിരുന്ന ലാവിംഗ്ജി, പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. 

അതേസമയം ഗുജറാത്തിലെ ഭൂരിപക്ഷം പിന്നോക്ക സംവരണ മണ്ഡലങ്ങളിലെല്ലാം ബിജെപി മുന്നേറുകയാണ്. സംസ്ഥാനത്തെ 50 ഒബിസി സീറ്റുകളില്‍ 31 എണ്ണത്തിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 17 ലും, മറ്റുള്ളവര്‍ രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 20 എസ് സി സീറ്റുകളില്‍ 10 ലും, 32 എസ് ടി സീറ്റുകളില്‍ 18 ലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ജിഗ്നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും വിജയം