
ജെഡിഎസിന് കനത്ത തിരിച്ചടി ; ഡാനിഷ് അലി പാര്‍ട്ടി വിട്ടു
ജെഡിഎസിനെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഡാനിഷ് അലിയുടെ രാജി ദേവഗൗഡയ്ക്ക് വന്‍ തിരിച്ചടിയായി
ബംഗലൂരു : ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ ജനതാദള്‍ സെക്കുലറിന് കനത്ത തിരിച്ചടി. ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി വിട്ടു. പാര്‍ട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ബിഎസ്പിയില് ചേര്‍ന്നു. ബിഎസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര ഡാനിഷ് അലിക്ക് പൂച്ചെണ്ട് നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
Lucknow: JD(S) General Secretary Danish Ali, who until recently was involved in alliance negotiations with Congress and JD(S), joins Bahujan Samaj Party (BSP). pic.twitter.com/tsvqqlofU6
â ANI UP (@ANINewsUP) March 16, 2019
കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിയില് ചേരുന്നതെന്നാണ് ഡാനിഷ് അലി പ്രതികരിച്ചത്. മായാവതി ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ ആ നിമിഷം മുതല്‍ ബിഎസ്പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അലി പറഞ്ഞു. ജെഡിഎസിനെ മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനായ ഡാനിഷ് അലിയുടെ രാജി ദേവഗൗഡയ്ക്ക് വന്‍ തിരിച്ചടിയായി.
കേരളത്തില്‍ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത് ഡാനിഷ് അലിയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന് വേണ്ടി സഖ്യചര്‍ച്ചകള്‍ക്കായി മുന്‍പന്തിയിലുണ്ടായിരുന്നതും ഡാനിഷ് അലിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


