News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ന്യൂഡല്ഹി : ഡല്ഹിയില് വീണ്ടും തീപിടിത്തം. ഡല്ഹി കിരാരിയിലെ വസ്ത്രനിര്മ്മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതുപേര് മരിച്ചു. 10 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
കിരാരിയിലെ വസ്ത്ര ഗോഡൗണില് രാത്രി 12.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ അണച്ചതായും, പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വസ്ത്ര ഗോഡൗണ് പ്രവര്ത്തിച്ചിരുന്നത്. സ്ഥാപനത്തില് ഫയര് സേഫ്റ്റി ഉപകരണങ്ങള് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്ട്ടുകളുണ്ട്. കെട്ടിടത്തില് ഒരു സ്റ്റെയര് കേസ് മാത്രമാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം വടക്കന് ഡല്ഹിയിലെ ലഗ്ഗേജ് നിര്മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തില് 43 പേര് കൊല്ലപ്പെട്ടിരുന്നു. അനാജ് മാണ്ഡിയിലെ ഫാക്ടറിയില് ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടവരിലേറെയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


