രാജ്യതലസ്ഥാനത്ത് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ചിത്രം: എക്‌സ്പ്രസ്‌
Last Updated :20 January 2024, 8:23 am IST

News Now

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് മാധ്യമപ്രവര്‍ത്തക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെയെങ്കിലും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മെയ് പതിനാറ് വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. 

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 824 ആയി. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 26,496 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നാലു ദിവസത്തിനിടെ 5000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവര്‍ 5804 പേരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് വ്യാപനം ഉയര്‍ന്നതോടെ സ്ഥിതി ഗുരുതരമായി.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1834 പുതിയ കേസുകളില്‍ 1067 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 323 പേരാണ് മരിച്ചത്.

മരണത്തില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്ത് ഗുജറാത്താണ്. ഇവിടെ 133 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 99 ആളുകളും ഡല്‍ഹിയില്‍ 54 പേരും രാജസ്ഥാനില്‍ 33 രോഗികളും മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്