ഇന്ത്യയിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

Last Updated :19 January 2024, 11:54 pm IST

News Now

ന്യൂഡെല്‍ഹി: ഇന്ത്യയിലെ യൂബര്‍ ഉപയോക്താക്കള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. സഹയാത്രികരോടോ ടാക്‌സി ഡ്രൈവറോടോ അടുത്തിടപെഴകുന്നതും കൊച്ചു വര്‍ത്തമാനം പറയുന്നതും മൂലം യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്താക്കപ്പെടാന്‍ വരെ സാധ്യതയുണ്ട്. ഇന്ത്യയിലെ യൂബര്‍ ഉപഭോക്താക്കളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഏതു സാഹചര്യത്തിലാണെങ്കിലും യാത്രക്കാരുമായോ ഡ്രൈവറുമായോ ലൈംഗിക ബന്ധം പാടില്ലെന്നും യൂബറിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യപിച്ച് കാറില്‍ ഛര്‍ദിക്കുന്നവരെ യൂബര്‍ ഉപയോഗത്തില്‍ നിന്ന് വിലക്കും. യാത്രയ്ക്കു ശേഷം ടാക്‌സി ഡ്രൈവറുമായോ സഹയാത്രികരുമായോ അനാവശ്യ ബന്ധം പുലര്‍ത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. 

ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. ഇവയില്‍ ഏതെങ്കിലുമൊന്ന് തെറ്റിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്നും കമ്പനി പറയുന്നുണ്ട്. മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്താല്‍ കമ്പനി അതിനെപ്പറ്റി അന്വേഷണം നടത്തിയതിനു ശേഷമേ നടപടിയെടുക്കുകയുള്ളു. യൂബര്‍ അക്കൗണ്ട് തടഞ്ഞുവയ്ക്കുക, സ്ഥിരമായി പുറത്താക്കുക എന്നിവയായിരിക്കും നടപടി. പത്ത് ഇന്ത്യന്‍ ഭാഷകളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവരോട് മിണ്ടരുത്: യാത്രക്കാരോട് യൂബര്‍