News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
ചെന്നൈ: തമിഴ്നാട്ടില് വ്യാഴാഴ്ച മുതല് മദ്യഷോപ്പുകള് തുറക്കും. രാജ്യത്ത് മാര്ച്ച് 24ന് ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യഷോപ്പുകള് അടഞ്ഞുകിടക്കുകയായിരുന്നു. കര്ണാടകയിലെയും ആന്ധ്രയിലെയും അതിര്ത്തികളിലെ മദ്യഷോപ്പുകള് തുറന്നതോടെയാണ് ഷോപ്പുകള് തുറക്കാനുള്ള തമിഴ്നാട് സര്ക്കാരിന്റെ തീരുമാനം.
തമിഴ്നാട് സര്ക്കാരിന്റെ പ്രധാനവരുമാന മാര്ഗങ്ങളിലൊന്നാണ് മദ്യഷോപ്പുകള്. മദ്യഷോപ്പുകള് അടച്ചിട്ടത് സംസ്ഥാനത്തെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കള് മാസ്ക് ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക തുടങ്ങിയ നിര്ദേശങ്ങള് പാലിക്കണമെന്ന് സര്ക്കാര് വ്യക്തമാക്കി.
ലോക്ഡൗൺ മൂന്നാം ഘട്ടത്തിലെ ഇളവുകളെ തുടർന്ന് ഡൽഹി, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണ്ണാടക, അസം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്.
മിക്കയിടങ്ങളിലും മദ്യവാങ്ങാൻ നിരവധി പേരാണ് എത്തിയത്. ഡൽഹിയിൽ പൊലീസ് ലാത്തിവീശി.
ബംഗാളിൽ ഗ്രീൻ സോണിൽ മാത്രമാണ് വിൽപനക്ക് അനുമതി നൽകിയത്. റെഡ് സോണിലായ തലസ്ഥാനം കൊൽക്കത്തയിലടക്കം മദ്യവിൽപനശാലകൾ തുറന്നിട്ടില്ല. ബംഗാളിൽ മദ്യത്തിന് 30 ശതമാനത്തോളം നികുതി ഉയർത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശിൽ പ്രൊഹിബിഷൻ ടാക്സ് ചുമത്തിയാണ് മദ്യം വിൽക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
