താജ്മഹല്‍ ഇന്ത്യയ്ക്ക് അപമാനമാണെന്ന് ബിജെപി നേതാവ്

ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ് മഹല്‍ എന്നാണ് ബിജെപി എംഎല്‍എ സംഗീത് സോമിന്റെ വാദം.

Last Updated :19 January 2024, 11:58 pm IST

ന്യൂഡെല്‍ഹി: താജ്മഹലിനെ തള്ളിപ്പറഞ്ഞ് വീണ്ടും ബിജെപി നേതാവിന്റെ പ്രസ്താവന. ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ് മഹല്‍ എന്നാണ് ബിജെപി എംഎല്‍എ സംഗീത് സോമിന്റെ വാദം. താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് ഇയാള്‍ ചോദിച്ചു.

ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തിട്ട് അധികകാലം പിന്നിടുന്നതിന് മുന്‍പാണ് നേതാക്കളുടെ അഭിപ്രായ പ്രകടനം. ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്ത നടപടി കുറെയാളുകളെ വിഷമിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം(ഷാജഹാന്‍). ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം പറഞ്ഞു. 

താജ് മഹലിന് ഇന്ത്യന്‍ സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യ നാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികള്‍ക്ക് താജ് മഹലിന്റെ രൂപം നല്‍കുന്നതും യോഗി എതിര്‍ത്തിരുന്നു.

ഉത്തര്‍പ്രദേശിന്റെ ടൂറിസം ഔട്ട്‌ലെറ്റില്‍ നിന്ന് താജ്മഹല്‍ നീക്കം ചെയ്തിട്ട് അധികാലമായിട്ടില്ല. ചരിത്ര സ്മാരകമായ താജ്മഹലിനെ ഒഴിവാക്കുന്നതിനൊപ്പം ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 
 

News Now

താജ്മഹല്‍ ഇന്ത്യയ്ക്ക് അപമാനമാണെന്ന് ബിജെപി നേതാവ്