
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്സഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തിരുപ്പതി എംപി ബല്ലി ദുര്ഗാപ്രസാദാണ് മരിച്ചത്.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മികച്ച ചികിത്സ തേടി 15 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്‍ടിആര്‍ സര്‍ക്കാരില്‍ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആന്ധ്രയിലെ ഗുദൂര്‍ സ്വദേശിയായ ബല്ലി ദുര്‍ഗാപ്രസാദ്, 1985 മുതല്‍ 1989 വരെയും 1994 മുതല്‍ 2014 വരെ നാലു പ്രാവശ്യവും എംഎല്‍എയായിരുന്നു. 1996 മുതല്‍ 98 വരെ പ്രാഥമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയായിരുന്നു ബല്ലി ദുര്‍ഗാപ്രസാദ്. കഴിഞ്ഞ തവണ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ലോക്സഭയില്‍ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

