തേനീച്ചകളുടെ ആക്രമണം: രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയവര്‍ക്കാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.

Last Updated :20 January 2024, 12:09 am IST
Edited by :migrator

തമിഴ്‌നാട്ടില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ജംബായി വില്ലേജിലെ മുനിയപ്പന്‍ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയവര്‍ക്കാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്.

ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ക്ഷേത്രത്തിന്റെ അടുക്കളഭാഗത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഇതിനിടെ പുക പൊങ്ങിയതോടെയാണ് തേനീച്ചക്കൂട്ടം ഇളകിയത്.

സംഭവസമയത്ത് ഒട്ടേറെപേര്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. തേനീച്ചകള്‍ കൂട്ടമായി വരുന്നത് കണ്ട് ഒട്ടേറെ പേര്‍ ഓടിരക്ഷപ്പെടുകയും, ഒളിക്കുകയും ചെയ്തു. തിരക്കിനിടയില്‍ പെട്ട ആറുപേര്‍ക്കാണ് ഗുരുതരമായ ആക്രമണമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, 65,70 വയസ്സ് പ്രായമുള്ള രണ്ട് പേരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

തേനീച്ചകളുടെ ആക്രമണം: രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്