
ത്രിപുര മുഖ്യമന്ത്രിയുടെ മകള്‍ക്കും ഭാര്യയ്ക്കും കോവിഡ്
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും അടുത്ത ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു. അതേസമയം തന്റെ ജോലികള്‍ വീട്ടില്‍ നിന്ന് തുടരും. നിങ്ങളുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി ത്രിപുരയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ നിധി ദേബ്, മകള്‍ ശ്രേയ എന്നിവരുടെ കോവിഡ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. അതേസമയം മകന്റെയും അമ്മയുടെ കോവിഡ് ഫലം നെഗറ്റീവാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇവരും വീട്ടിലാണ് നിരീക്ഷണത്തില്‍ തുടരുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'



