
News Now
ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

ന്യൂഡല്ഹി: ദേശീയ പാര്ട്ടി പദവി നിലനിര്ത്താന് പാരമ്പര്യം ചൂണ്ടിക്കാട്ടി സിപിഐ. ദേശീയരാഷ്ട്രീയത്തിലെ തങ്ങളുടെ പാരമ്പര്യം കണക്കിലെടുത്ത് ദേശീയ പാര്ട്ടി പദവി നിലനിര്ത്തണമെന്നാണ് പാര്ട്ടിയുടെ ആവശ്യം. ഇതുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്ട്ടിയായതിനാല് തങ്ങളുടെ പദവി നിലനിര്ത്തണമെന്ന് പാര്ട്ടി ആവശ്യപ്പെടും.
നാലു സംസ്ഥാനങ്ങളില് ആറു ശതമാനം വോട്ട് എന്ന മാനദനണ്ഡത്തില് പാര്ട്ടി വരില്ല. എന്നാല് മൂന്നു സംസ്ഥാനങ്ങളില് തങ്ങള്ക്ക് ആറു ശതമാനം വോട്ടുണ്ടെന്ന് സിപിഐ വാദിക്കുന്നു. ഇന്ത്യന് രാഷ്ട്രീയത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് സിപിഐ. 2014ലെ തെരഞ്ഞെടുപ്പിന് ശേശം ദേശീയ പാര്ട്ടി പദവി നിലനിര്ത്താനുള്ള മാനദണ്ഡങ്ങള് പാലിക്കാന് പത്തുവര്ഷത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പാര്ട്ടി ചൂണ്ടിക്കാട്ടുന്നു.
ദേശീയ പാർട്ടി പദവിക്ക് തെരഞ്ഞടുപ്പ് കമീഷൻ മാനദണ്ഡപ്രകാരം മൂന്നു സംസ്ഥാനങ്ങളിൽ നിന്നും രണ്ടു ശതമാനം ലോക്സഭ സീറ്റുകളിൽ വിജയം, ലോക്സഭ തെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറു ശതമാനം വോട്ടും നാലു ലോക്സഭ സീറ്റുകളിൽ വിജയവും, നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ഇവയിൽ ഏതെങ്കിലും ഒന്നു വേണം.
ഇതിൽ മൂന്നാമത്തെ മാനദണ്ഡം അനുസരിച്ചായിരുന്നു സിപിഐക്ക് ദേശീയ പാർട്ടി പദവിയിൽ പിടിച്ചു നിൽക്കാനായത്. നിലവിൽ, ബിജെപി, കോൺഗ്രസ്, സിപിഎം, ബിഎസ്പി, എൻപിപി. തൃണമൂൽ കോൺഗ്രസ്, സിപിഐ, എൻസിപി എന്നിവർക്കാണ് ദേശീയ പാർട്ടി പദവിയുള്ളത്. ഇതിൽ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ എൻപിപിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അടുത്തിടെയാണ് ദേശീയ പാര്ട്ടി പദവി നല്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

