നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്

ശിവ സംവിധാനം ചെയ്യുന്ന വിവേഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

Last Updated :19 January 2024, 11:56 pm IST

ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ തോളിന് പരിക്കേല്‍ക്കുകയായിരുന്നു. ശിവ സംവിധാനം ചെയ്യുന്ന വിവേഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

അപകട സാധ്യതയേറെയുള്ള സംഘട്ടനരംഗത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം സ്വമേധയാ ചെയ്‌തോളാമെന്ന അജിത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. 

കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍, വിവേക് ഒബ്‌റോയി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പലപ്പോഴും സിനിമയിലെ പല രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് അജിത് ചെയ്യാറുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് | Kollywood News