നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തളളി

പിന്തുണയ്ക്കുന്നവരുടെ പേരുകളിലെ അപാകത ചൂണ്ടികാണിച്ചാണ് വരണാധികാരി പത്രിക തളളിയത്

Last Updated :20 January 2024, 12:00 am IST

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തമിഴ് ചലച്ചിത്ര താരം വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി. പിന്തുണയ്ക്കുന്നവരുടെ പേരുകളിലെ അപാകത ചൂണ്ടികാണിച്ചാണ് വരണാധികാരി പത്രിക തളളിയത്. നേരത്തെ ജയലളിതയുടെ സഹോദര പുത്രി ദീപയുടെ നാമനിര്‍ദേശ പത്രികയും തളളിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ നടന്‍ വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുളള അപ്രതീക്ഷിതമായ കടന്നുവരവായിട്ടാണ് ഇതിനെ വിശേഷിപ്പിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നടികര്‍ സംഘം, തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എന്നിവയുടെ പ്രസിഡന്റായ വിശാല്‍ തന്റെ ഭരണപാടവം ഇതിനകം തെളിയിച്ചിട്ടുണ്ട്. അതിനാല്‍ രാഷ്ട്രീയത്തിലും വിശാലിന് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന നിലയിലായിരുന്നു വിവിധ കോണുകളില്‍ നിന്നുമുളള വിലയിരുത്തലുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തളളി