നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തുന്നു

Last Updated :20 January 2024, 8:21 am IST

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തുന്നു.നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും. കാര്‍ഗോ വിമാന സര്‍വീസിന് ഇത് ബാധകമല്ല.

നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് മാര്‍ച്ച് 29 വരെ വിലക്കുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിയത്. എത്രനാളത്തേയ്ക്കാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ പോകുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. 

നിലവില്‍ രാജ്യത്ത് 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനിച്ചത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നാളെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി