
നേരം വെളുത്തപ്പോൾ 100 വർഷം പഴക്കമുള്ള ആൽമരം കാണാനില്ല!
ആൽമരം കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്

ബംഗളൂരു: ഒരു രാത്രി കൊണ്ട് 100 വർഷം പ്രായമുള്ള ആൽമരം മുറിച്ച് കടത്തിയതായി പരാതി. ആൽമരം കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ആൽമരം കാണാനില്ലെന്ന വിവരം ഇവിടെയുള്ള താമസക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരം കാണാതായത് എങ്ങനെയാണെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും താമസക്കാർക്കിടയിൽ വിവിധ അഭിപ്രായങ്ങളാണ് ഉയർന്നു വന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ മരം മുറിച്ചതായിരിക്കുമെന്നാണ് നാട്ടുകാരിൽ ഒരുകൂട്ടരുടെ വാദം. എന്നാൽ തൊട്ടടുത്ത കടക്കാരനാണ് മരം കാണാതായതിന് പിറകിലെന്ന് മറ്റ് ചിലർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീൽഡ് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



