
പത്ത് വയസുകാരിയെ പീഡിപ്പിച്ചു; 14കാരൻ പിടിയിൽ
പത്ത് വയസുകാരിയെ പീഡിപ്പിച്ചു; 14കാരൻ പിടിയിൽ

ലഖ്നൗ: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 14കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗദ്ദംപുരിലെ ഒരു ഗ്രാമത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസെത്തി 14കാരനെ പിടികൂടുകയായിരുന്നു. പൊലീസെത്തും മുൻപ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് 14കാരനെ മർദ്ദിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗ്രാമത്തിലെ പുഴക്കരയിൽ കാലികളെ മേയ്ക്കാൻ പോയ പെൺകുട്ടിയെയാണ് 14 കാരൻ പീഡിപ്പിച്ചത്. പെൺകുട്ടിയെ കയറിപ്പിടിക്കുകയും പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോടും ബന്ധുക്കളോടും പറഞ്ഞു. തുടർന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞു. 14 കാരനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്



