
പാസ്പോർട്ട്, വിസ തട്ടിപ്പ്: കോൺഗ്രസ് നേതാവ് അറസ്റ്റിൽ
വ്യാജ പാസ്പോർട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റിൽ
ഹൈദരാബാദ്: വ്യാജ പാസ്പോർട്ടും വീസയുമായി യാത്ര ചെയ്ത തെലങ്കാന കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.ജഗ്ഗ റെഡ്ഡി അറസ്റ്റിൽ. ഹൈദരാബാദ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകൾ ഉപയോഗിച്ച് ഇയാൾ അമേരിക്കയിലേക്കു യാത്ര ചെയ്തതായി പോലീസ് ആരോപിച്ചു. അതേസമയം, പ്രതിപക്ഷത്തിനെതിരേ തെലങ്കാനയിലെ ടിആർഎസ് സർക്കാർ പകപോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
2004-ൽ ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പമാണ് ജഗ്ഗ റെഡ്ഡി യാത്ര ചെയ്തത്. സ്ത്രീയും കുട്ടിയും ഭാര്യയും മകനുമാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിന്റേതെന്ന പേരിൽ ഇയാൾ സമർപ്പിച്ചത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം, പ്രതിപക്ഷത്തിനെതിരേ തെലങ്കാനയിലെ ടിആർഎസ് സർക്കാർ പകപോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ വർഷം സാംഗറെഡ്ഡിയിൽ രാഹുൽ ഗാന്ധിയുടെ വൻ റാലി സംഘടിപ്പിക്കുന്നതിനു ചുക്കാൻ പിടിച്ചത് ജഗ്ഗ റെഡ്ഡിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



