കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Last Updated :20 January 2024, 8:21 am IST

News Now

പുതുച്ചേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി നാരായണ്‍സ്വാമി പറഞ്ഞു.

സാമൂഹ്യ അകലം സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് ഇറങ്ങുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴു മണിമുതല്‍ ഒന്‍പത് മണിവരെയും വൈകീട്ട് ആറുമണി മുതല്‍ ഒന്‍പത് മണി വരെയുമുളള സമയത്ത് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാഹി ചാലക്കര സ്വദേശിനിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മാഹിയില്‍ 144 പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു