
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി: വിവാദമായ 'മേ ഭീ ചൗക്കീദാര്' (ഞാനും കാവല്ക്കാരന്) എന്നെഴുതിയ ചായക്കപ്പുകള് ഇന്ത്യന് റയില്വെ പിന്വലിച്ചു. വ്യാപക പ്രതിഷേധങ്ങളെ തുടര്ന്ന് മോദിയുടെ ചിത്രമുള്ള ടിക്കറ്റുകള് പിന്വലിച്ചതിന് പിന്നാലെയാണ് 'ചൗക്കീദാര്' കപ്പുകളും പിന്വലിച്ചിരിക്കുന്നത്.
ശതാബ്ദി ട്രെയിനില് വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവല്ക്കാരന് എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്ന്നാണ് റെയില്വേ ചായക്കപ്പുകള് പിന്വലിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കേ സര്ക്കാര് സ്ഥാപനങ്ങളെ മോദി സര്ക്കാര് ദുരുപയോഗം ചെയ്യുകയാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്ട്ടികള് രംഗത്തെത്തിയിരുന്നു. ചായക്കപ്പുകള് പിന്വലിച്ച് കരാറുകാരനില് നിന്ന് പിഴ ഈടാക്കിയെന്ന് റയില്വെ അറിയിച്ചു. കാഠ്ഗോദാം ശതാബ്ദി എക്സ്പ്രസ്സിലാണ് ചായക്കപ്പുകള് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് ട്വിറ്ററില് ഈ ചിത്രങ്ങള് പ്രചരിച്ചിരുന്നു.
'ഇന്നാണ് സംഭവമുണ്ടായത്. പക്ഷെ ശ്രദ്ധയില്പ്പെട്ടയുടന് ഗ്ലാസ്സുകള് പിന്വലിച്ചു. കരാറുകാരന് പിഴ ചുമത്തിയിട്ടുണ്ട്. സൂപ്പര്വൈസറിനെതിരേയും നടപടി കൈക്കൊണ്ടിട്ടുണ്ട്', റെയില്വേ മന്ത്രാലയം വിശദീകരിച്ചു. ഐആര്സിടിസിയുടെ അനുമതിയില്ലാതെ ഇത്തരം കപ്പുകള് ഇറക്കാന് കഴിയില്ലെന്നതു കൊണ്ട് തന്നെ പാന്ട്രി ചുമതലയുള്ള സൂപ്പര്വൈസറില് നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Such a cheap advertisement by chowkidars which is against the law. Tea cups were served in Shatabdi train. You will do whatever for winning @BJP4India @narendramodi #Chowkidarssellingchai pic.twitter.com/T3l5Vd4uNH
Abhishek (@Abhi18961729) March 29, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



