പ്രസാദത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; 16കാരൻ മരിച്ചു

തുമകുരു പാവ​ഗഡ താലൂക്കിലെ വീരഭദ്രേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് 16കാരൻ മരിച്ചു

Last Updated :20 January 2024, 8:00 am IST

ബം​ഗളൂരു: തുമകുരു പാവ​ഗഡ താലൂക്കിലെ വീരഭദ്രേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് 16കാരൻ മരിച്ചു. സിറ സ്വദേശി വീരഭദ്രനാണ് മരിച്ചത്. 19 പേർ സിറയിലേയും ബം​ഗളൂരുവിലേയും ആശുപത്രികളിൽ ചികിത്സയിലാണ്. 

പ്രസാദമുണ്ടാക്കാൻ ഉപയോ​ഗിച്ച വെള്ളത്തിൽ മാലിന്യം കലർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ മുഖ്യമന്ത്രി എച്ഡി കുമാര സ്വാമി ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. 

തിങ്കളാഴ്ച ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജയ്ക്ക് ശേഷമാണ് പ്രസാദം വിതരണം ചെയ്തത്. ബം​ഗളൂരു ഉൾപ്പെടെ മറ്റ് ജില്ലകളിൽ നിന്ന് ഒട്ടേറെപ്പേർ ക്ഷേത്രത്തിൽ എത്തിയിരുന്നു. 

പൂജ കഴിഞ്ഞ് മടങ്ങിയവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് 20ഓളം പേർ വിവിധ ​ആശുപത്രികളിൽ ചികിത്സ തേടി. മരുന്നകളോട് പ്രതികരിക്കാതെ ​ഗുരുതരാവസ്ഥയിലായ വീരഭദ്രൻ രാവിലെയാണ് മരിച്ചത്. 

കഴിഞ്ഞ വർഷം ചാമരാജ ന​ഗർ ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ച 17 പേർ മരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രസാദത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ; 16കാരൻ മരിച്ചു