News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ലഖ്നൗ : രാജ്യത്ത് ഏറെ പ്രതിഷേധങ്ങള്ക്കിടയാക്കിയ പൗരത്വ നിയമഭേദഗതി പാഠ്യവിഷയമാക്കി സര്വകലാശാല. ലഖ്നൗ സര്വകലാശാലയാണ് സിറ്റിസണ്സ് അമെന്ഡ്മെന്ഡ് ആക്ടിനെ പാട്യപദ്ധതിയില് ഉള്പ്പെടുത്തിയത്. സര്വകലാശാല പൊളിറ്റിക്കല് സയന്സ് വിഭാഗം മേധാവി ശശി ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രതന്ത്ര ശാസ്ത്ര വിഭാഗം കരിക്കുലത്തില് പൗരത്വ നിയമഭേദഗതി ഉള്പ്പെടുത്താനാണ് തീരുമാനം. ഇതാണ് ഇപ്പോള് രാജ്യത്ത് ഇപ്പോള് ഏറ്റവും പ്രധാന വിഷയം. അതുകൊണ്ടുതന്നെ കുട്ടികള് ഇത് പഠിക്കേണ്ടതാണ്. വിഷയത്തില് പൗരത്വ നിയമം ഭേദഗതി ചെയ്തത് എന്തിന്, എന്തുകൊണ്ട്, എങ്ങനെ തുടങ്ങിയവയെല്ലാം ഉള്പ്പെടുത്തുമെന്നും ശശി ശുക്ല പറഞ്ഞു.
ഈ നിര്ദേശം ഉടന് തന്നെ ബോര്ഡ് ഓഫ് സ്റ്റഡീസിന്റെ മുന്നില് വെക്കും. ബോര്ഡിന്റെ അനുമതി കിട്ടിയാല് അംഗീകാരത്തിനായി അക്കാദമിക് കൗണ്സിലിന് നല്കും. ഇതിന്റെ കൂടി അംഗീകാരം കിട്ടുന്ന മുറയ്ക്കാകും വിഷയം പാഠ്യപദ്ധതിയാകുകയെന്നും ശശി ശുക്ല വ്യക്തമാക്കി. പാര്ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ലഖ്നൗവില് അടക്കം ഉത്തര്പ്രദേശില് വന് പ്രതിഷേധമാണ് അരങ്ങേറിയത്.
Lucknow University to include #CAA as a topic. Shashi Shukla, HOD, Political Science says, âUnder political science subject, we will introduce CAA. This is the most important topic right now&so it should be studied.Topic will include what,why,how citizenship law was amendedâ pic.twitter.com/SXJ3RkhBl3
â ANI UP (@ANINewsUP) January 24, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

