
ബലാല്‍സംഗ ഭീഷണിയില്‍ മനംനൊന്ത് പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു
പൊലീസ് പിടിയിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് ബലാല്‍സംഗം ചെയ്തിരുന്നു

ലകനൗ: ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയില്‍ മനംനൊന്ത് ഉത്തര്‍പ്രദേശില്‍ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു.സംഭവത്തില്‍ അഞ്ചുപേരെ പിടികൂടി ജയിലില്‍ അടച്ചു. ഇവരില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായ സസ്പെന്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ ബാഗ്പട്ട് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. പൊലീസ് പിടിയിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് ബലാല്‍സംഗം ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചില്ലായെങ്കില്‍ വീണ്ടും മാനഭംഗപ്പെടുത്തുമെന്ന ഭീഷണിയില്‍ മനംനൊന്താണ് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ഭീഷണി സംബന്ധിച്ച് വീട്ടുകാരെ അറിയിച്ച ശേഷം വാതില്‍ അടച്ച പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബലാല്‍സംഗ സംഭവത്തിന് പിന്നാലെ പൊലീസിനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നല്‍കിയിട്ടും യഥാസമയം നടപടി എടുക്കാതിരുന്നതാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ


