ബിജെപി വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രം: സഞ്ജയ് നിരുപം
ബിജെപി വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രം: സഞ്ജയ് നിരുപം

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രങ്ങളാണെന്ന് മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഇതു ജനങ്ങളുടെ വോട്ടുകൊണ്ടുണ്ടായ വിജയമല്ലെന്ന് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തു.
വോട്ടിങ് യന്ത്രം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സഞ്ജയ് നിരുപം പറഞ്ഞു. ഗുജറാത്ത് മുഴുവന്‍ ബിജെപിക്ക് എതിരായിരുന്നു. ഒഴിഞ്ഞ കസേരകളായിരുന്നു പ്രധാനമന്ത്രിയുടെ റാലിയില്‍ വരെ കണ്ടത്. പിന്നെയെങ്ങനെയാണ് ഈ വിജയം സാധിക്കുക? ഇതിനു പിന്നില്‍ വോട്ടിങ് യന്ത്രമാണ്.
കോണ്‍ഗ്രസിന് സംസ്ഥാനത്ത് 125 മുതല്‍ 140 സീറ്റുകള്‍ വരെ കിട്ടുമെന്ന് നിരുപം നേരത്തെ പ്രവചിച്ചിരുന്നു. ബിജെപി 40-47 സീറ്റില്‍ ഒതുങ്ങുമെന്നും നിരുപം പ്രവചിച്ചിരുന്നു. വോട്ടിങ് യ്ന്ത്രത്തില്‍ തിരിമറി നടന്നില്ലായിരുന്നെങ്കില്‍ ഈ പ്രവചനം ശരിയാവുമായിരുന്നെന്ന് നിരുപം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


