ബിജെപിയുടെ അന്ത്യം കണ്ടുതുടങ്ങിയെന്ന് മമതാ ബാനര്‍ജി

രാജ്യത്ത് ബിജെപി ഭരണത്തിന്റ അന്ത്യം കണ്ടുതുടങ്ങിയെന്ന് മമതാ ബാനര്‍ജി. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും വിജയത്തില്‍ മായാവതിയെയും അഖിലേഷിനെയും ലാലുവിനെയും അഭിനന്ദിച്ച് മമത 

Last Updated :20 January 2024, 12:11 am IST

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ്, ബീഹാര്‍ തെരഞ്ഞടുപ്പിലെ വിജയത്തില്‍ മായാവതിയെയും അഖിലേഷ് യാദവിനെയും ലാലുപ്രസാദിനെയും അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. യുപിയിലെ ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി  എസ് പി സഖ്യം വിജയിച്ചിരുന്നു. ബീഹാറിലെ അരാരിയയില്‍ ആര്‍ജെഡിവിജയിച്ചിരുന്നു. ഈ മഹത്തായ വിജയത്തില്‍ മൂവരെയും ട്വിറ്ററിലൂടെയാണ് മമത അഭിനന്ദിച്ചത്. 

ബിജെപി ഭരണത്തിന്റെ അന്ത്യം കണ്ടുതുടങ്ങിയെന്നായിരുന്നു മമതയുടെ ട്വീറ്റ്. ഉത്തര്‍പ്രദേശില്‍ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചുകൊണ്ടാണ് എസ്പിയുടെ വിജയം. എസ്പി ബിഎസ്പി ഒരുമിച്ച് നിന്നാണ് ഈ തെരഞ്ഞടുപ്പില്‍ മത്സരരംഗത്തുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബിജെപിയുടെ അന്ത്യം കണ്ടുതുടങ്ങിയെന്ന് മമതാ ബാനര്‍ജി