
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി
15 മാസത്തെ ജയില്‍വാസത്തിന് ശേഷം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി

ലഖ്നോ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ എന്ന രാവണെ യുപി സര്‍ക്കാര്‍ ജയിലില്‍ നിന്നും മോചിപ്പിച്ചു. സഹാരണ്‍പൂരില്‍ ജാതി കലാപം ഉയര്‍ത്തി വിട്ടതിനെ തുടര്‍ന്ന് 2017ല്‍ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ആസാദിനെ ജയിലിലടച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച 2: 37നാണ് ആസാദ് ജയില്‍ മോചിതനായത്.
സഹാരണ്‍പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2017 ജൂണ്‍ എട്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബറില്‍ ശിക്ഷാ കാലാവധി ആറ് മാസത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. മോചനവാര്‍ത്ത വന്നതിന് പിന്നാലെ ആസാദിന്റെ ആയിരക്കണക്കിന് അനുയായികളാണ് ജയിലിന് ചുറ്റും തടിച്ചുകൂടിയത്. പൊലീസ് വാഹനത്തിന് പിന്നാലെ നൂറ് കണക്കിന് ബൈക്കുകളില്‍ മുദ്രാവാക്യം വിളികളോടെയാണ് ആസാദിനെ അനുയായികള്‍ വരവേറ്റത്.
Saharanpur: Bhim Army Chief Chandrashekhar alias Ravan comes out of jail after Uttar Pradesh government ordered his early release. He was jailed under NSA charges in connection with the 2017 Saharanpur caste violence case pic.twitter.com/kqE0fz53Yj
â ANI UP (@ANINewsUP) September 13, 2018
നീതിയുടെ വിജയമെന്നായിരുന്നു മോചന ശേഷം ആസാദിന്റെ പ്രതികരണം. അനുയായികള്‍ ശാന്തരായിക്കണമെന്ന് ആഹ്വാനം ചെയ്ത ആസാദ് അനീതിക്കെതിരെയും അരികുവല്ക്കരിക്കപ്പെട്ടവര്ക്കു വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും പറഞ്ഞു. 2019ല്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ജനങ്ങളെ സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'


