മന്‍മോഹന്‍ വീണ്ടും പാര്‍ലമെന്റില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

മന്‍മോഹന്‍ സോണിയയ്‌ക്കൊപ്പം (ഫയല്‍)
Last Updated :20 January 2024, 8:04 am IST

News Now

ജയ്പുര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീണ്ടും പാര്‍മെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അദ്ദേഹം രാജ്യസഭയില്‍ എത്തിയത്.

മദന്‍ലാല്‍ സെയ്‌നിയുടെ മരണത്തെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസ് മന്‍മോഹനെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുഖ്യപ്രതിപക്ഷമായ ബിജെപി ആരെയും മത്സരിപ്പിച്ചില്ല. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മന്‍മോഹനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. ധനമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച കാലത്തെല്ലാം അസമില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ഇരുപത്തിയെട്ടു വര്‍ഷമായി ഉപരിസഭയില്‍ കോണ്‍ഗ്രസിന്റെ പ്രധാന മുഖങ്ങളില്‍ ഒന്നായ ഡോ. സിങ്ങിന്റെ അംഗത്വം, അസം നിയസഭയില്‍ വേണ്ടത്ര അംഗബലമില്ലാത്തതിനാല്‍ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നില്ല. ജൂണിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്‍മോഹന്‍ വീണ്ടും പാര്‍ലമെന്റില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ