മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി ആശുപത്രിയില്‍

Last Updated :20 January 2024, 8:08 am IST

News Now

ന്യൂഡല്‍ഹി: മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി ആശുപത്രിയില്‍. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്ര പുനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് അരുണ്‍ ഷൂറിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇദ്ദേഹം നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും  നടത്തിയതായും ഡോക്ടര്‍മാര്‍  അറിയിച്ചു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു അരുണ്‍ ഷൂറി. മാധ്യമപ്രവര്‍ത്തനരംഗത്ത് നിന്നുമാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നത്. അടുത്തകാലത്തായി മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി കുഴഞ്ഞുവീണു; ആശുപത്രിയില്‍