
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
കൊൽക്കത്ത: തന്റെ സമരം സിബിഐക്ക് എതിരെയല്ലെന്നും പ്രധാനമന്ത്രി
നരേന്ദ്രമോദിയുടെ ദുര്‍ഭരണത്തിനെതിരെയാണെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സര്‍ക്കാരിനെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഹിറ്റ്‌ലറുടെയും മോദിയുടെ മുഖങ്ങള്‍ പരസ്പരം ചേര്‍ത്തുവെച്ച ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മമതയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുടുതല്‍ പ്രതിപക്ഷ നേതാക്കള്‍ സമരപ്പന്തലില്‍ എത്തി.
അര്‍ജെഡി നേതാവ് തേജസ്വീ യാദവ്, ഡിഎംകെ നേതാവും മുന്‍ എംപിയുമായ കനിമൊഴിയും ഒരുമിച്ചാണ് സമരപ്പന്തലില്‍ എത്തിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് സമരപ്പന്തലിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗവർണർ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. കേന്ദ്രവും മമതാ ബാനർജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെപശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗവർണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മീഷണറടെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. സിബിഐ റെയ്ഡ് നടത്താൻ എത്തിയത് സംസ്ഥാനത്തിന്റെ അംഗീകാരമില്ലാതെയാണെന്നും ബി.ജെ.പി സി.ബി.െഎയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി സത്യഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് പന്തലിൽ എത്തുന്നത്.
ഇന്ന് രാവിലെ ബംഗാൾ പൊലീസിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് അടിയന്തരമായി കേൾക്കില്ലെന്നും നാളെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. മമതാ ബാനർജിക്ക് പിന്തുണയുമായി വിവിധ രാഷ്്ട്രീയ പാർട്ടികൾ രംഗത്തെത്തിയത് കൂടാതെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചുമായി രംഗത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

