യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു

കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:19 am IST

അബുദാബി; യുഎഇയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരികരിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യവകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ യുഎഇയിലെ കൊറോണ ബാധിതരുടെ എണ്ണം എട്ടായി.

കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിതയായ സ്ത്രീ സുഖം പ്രാപിച്ച വാര്‍ത്തകളും യുഎഇയില്‍ നിന്നു വരുന്നുണ്ട്.

അതിനിടെ ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് ചൈനയില്‍ മരണനിരക്ക് ഉയരുകയാണ്. ഇന്നലെ 103 പേര്‍ മരിച്ചതോടെ മരണ സംഖ്യ 1016 ആയി. 42300 പേര്‍ക്കാണ് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

യുഎഇയില്‍ ഒരു ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു