യുപിയില്‍ അറവ് ശാലകള്‍ക്ക് തീയിട്ടു

ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അറവ് ശാലകള്‍ക്ക് തീയിട്ടതായി വിവരം.

Last Updated :19 January 2024, 11:54 pm IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോസംരക്ഷകര്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അറവ് ശാലകള്‍ക്ക് തീയിട്ടതായി വിവരം. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. 

സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകളാണ് അറവുശാലകള്‍ക്ക് തീയിട്ടത്. കേസില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കേസെടുമെന്ന നിലപാടിലാണ് പോലീസ്. അതേസമയം ജില്ലയിലെ പ്രശ്‌നബാധിത മേഖലകളിലെല്ലാം പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം അറവുശാലകള്‍ക്കെതിരെയുള്ള ആദ്യത്തെ നീക്കമാണിത്. സംസ്ഥാനത്തെ എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇതേതുടര്‍ന്ന് എല്ലാ ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പശുക്കടത്തും അനധികൃത അറവുശാലകളുടെ പ്രവര്‍ത്തനവും തടയാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ അറവുശാലകള്‍ക്ക് തീയിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

യുപിയില്‍ അറവ് ശാലകള്‍ക്ക് തീയിട്ടു