
യോഗിയുടെ പേരില്‍ 10 രൂപയ്ക്ക് ഊണുമായി നഗരഭരണകൂടം
സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി അലഹബാദ് നഗരഭരണകൂടം.

ലക്നൗ: സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി 10 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കി അലഹബാദ് നഗരഭരണകൂടം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് പുതിയ പദ്ധതി. യോഗി താലി എന്ന പേരില്‍ 10 രൂപയ്ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുളള പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അലഹബാദ് മേയര്‍ അഭിലാഷ് ഗുപ്തയാണ് നിര്‍വഹിച്ചത്. ദരിദ്ര ജനവിഭാഗങ്ങള്‍, അംഗപരിമിതര്‍, ഉള്‍പ്പെടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അഭിലാഷ് ഗുപ്ത പറഞ്ഞു.
അലഹബാദ് അട്ടാര്സൂയ പ്രദേശത്താണ് വിതരണ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാന്‍ പോകരുത് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ
'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


