
രാജസ്ഥാനില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു
സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 24 പേര്‍ മരിച്ചു

ജയ്പൂര്‍: സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 24 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാജസ്ഥാനിലെ കോട്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. വിവാഹപാര്‍ട്ടിക്കായി വാടകയ്ക്ക് എടുത്തിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 28 പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോട്ട- ദൗസ ഹൈവേ കടന്നുപോകുന്ന മെയ്‌സ് നദിയിലേക്കാണ് സ്വകാര്യ ബസ് മറിഞ്ഞത്. മെയ്‌സ് നദിക്ക് കുറുകെയുളള ഓവര്‍ ബ്രിഡ്ജിലാണ് അപകടം. ഇതിന് കൈവരികള്‍ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടുകാര്‍ ഓടിക്കൂടിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ബാരനില്‍ നിന്ന് സവായി മദോപൂറിലേക്ക് പോകുകയായിരുന്ന വിവാഹപാര്‍ട്ടിയാണ് അപകടത്തില്‍പ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



