ലഹരിക്ക് അടിമയാണോ? വിവാഹപൂര്‍വ്വ ലഹരി പരിശോധന നടത്തണം

വിവാഹത്തിന് മുന്‍പ് വരന്‍മാര്‍ക്ക് ലഹരിമരുന്ന് പരിശോധന നടത്തണമെന്ന് ചണ്ഡീഗഡ് ഭരണകൂടം.

Last Updated :20 January 2024, 12:16 am IST
Edited by :migrator

ചണ്ഡിഗഡ്: വിവാഹത്തിന് മുന്‍പ് വരന്‍മാര്‍ക്ക് ലഹരിമരുന്ന് പരിശോധന നടത്തണമെന്ന് ചണ്ഡീഗഡ് ഭരണകൂടം. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. പരിശോധന കിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്ത് കൊടുക്കാമെന്ന് അധികൃതര്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ അറിയിച്ചു.

ലഹരി ഉപയോഗം മൂലം വിവാഹബന്ധങ്ങള്‍ വരെ തകരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡില്‍ ഇത്തരം പരിശോധന വേണമെന്ന് കോടതിയെ അറിയിച്ചത്. 

ഇതിനിടെ പൊലീസുകാര്‍ ലഹരി ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് പഞ്ചാബില്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഹരിമരുന്ന് പരിശോധന നടത്താന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലഹരിക്ക് അടിമയാണോ? വിവാഹപൂര്‍വ്വ ലഹരി പരിശോധന നടത്തണം