സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഖ്യത്തിന്  തയ്യാറാണെന്ന് കമല്‍ഹാസന്‍ 

Last Updated :20 January 2024, 12:22 am IST

News Now

ചെന്നൈ: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്‍ഹാസന്‍. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പാര്‍ട്ടിസമിതി ഉടന്‍ ചേരും. സമാനമനസ്‌കരായ പാര്‍ട്ടികളുമായി സഖ്യത്തിന്  തയ്യാറാണെന്നും കമല്‍ഹാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തമിഴ്‌നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുക. തമിഴ്‌നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച തെരഞ്ഞടുപ്പിന് തയ്യാറാടെപ്പുകള്‍ ആരംഭിച്ചതായി  കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരെല്ലാമായാണ് സഖ്യസാധ്യതകള്‍ എന്ന കാര്യം വ്യക്തമാക്കാന്‍ കമല്‍ തയ്യാറായില്ല.  പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്നടങ്കം പര്യടനം നടത്തി വരികയാണ് കമല്‍ഹാസന്‍. 

ഫെബ്രുവരിയിലാണ് കമല്‍ മക്കള്‍ നീതിമയ്യം പാര്‍ട്ടി രൂപികരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപനം നടത്തിയത്. എഐഡിഎംകെ ശക്തമായ വിമര്‍ശിച്ച് രാഷ്ട്രീയരംഗത്ത് സജീവമാണ് കമല്‍ഹാസന്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍