വാരണാസിയിൽ മദ്യത്തിനും മാംസാഹാരത്തിനും പൂർണ നിരോധനം

തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ക്ഷേത്രങ്ങൾക്ക് കാൽ കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും സസ്യേതര ആഹാരത്തിനും പൂർണ നിരോധനമേർപ്പെടുത്തി

Last Updated :20 January 2024, 8:01 am IST

വാരണാസി: തീർത്ഥാടന കേന്ദ്രമായ വാരണാസിയിൽ ക്ഷേത്രങ്ങൾക്ക് കാൽ കിലോമീറ്റർ ചുറ്റളവിൽ മദ്യത്തിനും സസ്യേതര ആഹാരത്തിനും പൂർണ നിരോധനമേർപ്പെടുത്തി. വാരണാസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ​​ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവിടങ്ങളിൽ മദ്യത്തിനും മാംസാഹാരത്തിനും നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, മഥുരയിൽ കൃഷ്ണന്റെ ജന്മ സ്ഥലം, അലഹബാദിലെ ത്രിവേണീ സം​ഗമം എന്നിവിടങ്ങളിൽ മദ്യത്തിന് നിരോധനമേർപ്പെടുത്താൻ എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. ക്ഷേത്രങ്ങൾക്ക് സമീപം മദ്യം, മാംസാദികൾ പൂർണമായും നിരോധിച്ചു കൊണ്ട് വാരണാസി മുനിസിപ്പൽ കോർപറേഷൻ രണ്ട് ​ദിവസം മുൻപ് പ്രസ്താവനയിറക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാരണാസിയിൽ മദ്യത്തിനും മാംസാഹാരത്തിനും പൂർണ നിരോധനം