വിഖ്യാത സംഗീതജ്ഞ അന്നപൂര്‍ണാ ദേവി അന്തരിച്ചു

സുര്‍ബഹാറില്‍ തലമുറകളെ വിസ്മയിപ്പിച്ച പ്രതിഭയാണ് അന്നപൂര്‍ണ ദേവി

Last Updated :20 January 2024, 12:19 am IST

ന്യൂഡല്‍ഹി : വിഖ്യാത സംഗീതജ്ഞ അന്നപൂര്‍ണാ ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. പുലര്‍ച്ചെ 3.51 ഓടെയാണ് അന്നപൂര്‍ണ ദേവി മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

സുര്‍ബഹാറില്‍ തലമുറകളെ വിസ്മയിപ്പിച്ച പ്രതിഭയാണ് അന്നപൂര്‍ണ ദേവി. സിതാര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ ഭാര്യയാണ്. അല്ലാവുദ്ദീന്‍ ഖാന്റെ മകളും ശിഷ്യയുമായിരുന്ന അന്നപൂര്‍ണ ദേവി, 1927 ല്‍ മധ്യപ്രദേശിലെ മെയ്ഹറിലാണ് ജനിച്ചത്. രാജ്യം പത്മഭൂഷണ്‍ നല്‍കി അന്നപൂര്‍ണ ദേവിയെ ആദരിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വിഖ്യാത സംഗീതജ്ഞ അന്നപൂര്‍ണാ ദേവി അന്തരിച്ചു