നേരത്തെ നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കേണ്ട കാര്യമില്ലെന്ന്, 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്

Last Updated :20 January 2024, 7:59 am IST

News Now

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്‍പതു ശതമാനം വോട്ടു രശീതി (വിവിപാറ്റ്) എണ്ണണമെന്ന ആവശ്യം നിഷേധിച്ചതിനെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി. നേരത്തെ നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കേണ്ട കാര്യമില്ലെന്ന്, 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

എല്ലാ മണ്ഡലത്തിലും അന്‍പതു ശതമാനം വോട്ടു രശീതി എണ്ണണമെന്ന ആവശ്യവുമായി 21 പ്രതിപക്ഷ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇത് തള്ളിയ കോടതി ഒരു മണ്ഡലത്തില്‍ അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണണമെന്നാണ് ഉത്തരവിട്ടത്. വോട്ടിങ് യന്ത്രത്തിലെ തകരാറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത്.

അന്‍പതു ശതമാനം വോട്ടു രശീതി എണ്ണണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും മുപ്പതോ ഇരുപത്തിയഞ്ചോ ശതമാനവും സ്വീകാര്യമാണെന്ന് ഹര്‍ജിക്കാര്‍്ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. വിവിപാറ്റ് എണ്ണുന്നതിന്റെ തോത് ഉയര്‍ത്താന്‍ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരുടെ ആവശ്യം തത്വത്തില്‍ കോടതി അംഗീകരിച്ചതായാണ് ഇതില്‍നിന്നു വ്യക്തമാവുന്നതെന്ന് സിങ്വി ചൂണ്ടിക്കാട്ടി.

അന്‍പതു ശതമാനം വോട്ടു രശീതി എണ്ണുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവിപാറ്റ് വിധിയില്‍ പുനപ്പരിശോധനയില്ല; ഹര്‍ജികള്‍ തള്ളി