വെങ്കയ്യ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ടെലിവിഷന്‍ ചിത്രം)
Last Updated :19 January 2024, 11:57 pm IST

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. എബി വാജ്‌പേയിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വെങ്കയ്യ പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണ് ഉപരാഷ്ട്രപതി പദത്തില്‍ എത്തിയത്.

771ല്‍ 516 വോട്ട് വെങ്കയ്യ നായിഡുവിനും 244 വോട്ട് ഗോപാല്‍ കൃഷ്ണ ഗാന്ധിക്കും ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Venkaiah Naidu Vice President | National News in Malayalam | Breaking India News