
സന്തോഷകരമല്ല ഈ ഇന്ത്യാരാജ്യം
നോര്‍വെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ന്യൂഡെല്‍ഹി: സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നോട്ട്. 122ാം സ്ഥാനാത്താണ് നിലവില്‍ ഇന്ത്യ. പട്ടികയിലുള്ളതാകാട്ടെ 155 രാജ്യങ്ങളും. ഇന്ത്യയെക്കാള്‍ മുന്നിലാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും നേപ്പാളുമെല്ലാം.
നോര്‍വെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ ഇന്ത്യ 118ാം സ്ഥാനത്തായിരുന്നു.
ചൈന 79, പാക്കിസ്ഥാന് 80, ഭൂട്ടാന് 97, നേപ്പാള്‍ 99, ബംഗ്ലാദേശ്110, ശ്രീലങ്ക 120 എന്നിങ്ങനെയാണ് അയല്‍ക്കാരുടെ സ്ഥാനങ്ങള്‍.
നേരത്ത നാലാംസ്ഥാനത്തായിരുന്ന നോര്‍വെ ഇത്തവണ കൂടുതല്‍ സന്തോഷിച്ച് ഒന്നാമതായി. ഡെന്മാര്ക്, ഐസ്ലന്ഡ്, സ്വിറ്റ്സര്‍ലണ്ട്, ഫിന്‍ലാന്‍ഡ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന് എന്നിവരാണ് ആദ്യ പത്തു സ്ഥാനത്തുള്ളത്. അമേരിക്ക പതിനാലാം സ്ഥാനമാണുള്ളത്. ബ്രിട്ടന് പത്തൊമ്പതാമതെത്തിയപ്പോള് റഷ്യക്ക് നാല്പ്പത്തൊമ്പതാമതാണ്.
യെമന്‍, ദക്ഷിണ സുഡാന്, ലൈബീരിയ, ഗ്വിനിയ, ടോഗോ, റുവാണ്ട, സിറിയ, ടാന്‍സാനിയ, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് ദു:ഖിതരായ രാജ്യങ്ങള്‍. പട്ടികയില്‍ 145 സ്ഥാനത്തിനപ്പുറമുള്ളവരാണ് ദു:ഖിതരായ രാജ്യങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
