സാമ്പത്തിക തട്ടിപ്പ്; തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ കേസ്
സാമ്പത്തിക തട്ടിപ്പ്; തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ കേസ്
ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദ് കാന്ധല്‍വിക്കെതിരെ സാമ്പത്തിക തട്ടിപ്പിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ്ലീഗ് നേതാവിനെതിരെ ക്രിമിനല്‍ കേസാണ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡൽഹി പൊലീസിലാണ് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 31ന് തലവനടക്കം ഏഴ് അംഗങ്ങള്‍ക്കെതിരെ നിസാമുദ്ദീന്‍ പൊലീസ് കേസെടുത്തിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും കൊറോണ വൈറസ് പടര്‍ത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.
ഡൽഹി നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ചതില്‍ നിരവധി കോവിഡ് ബാധിതര്‍ പങ്കെടുക്കുകയും പലർക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദേശത്ത് നിന്ന് എത്തിയവരടക്കം നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെ? അറിയാം പിന്നിലെ കഥ
കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

രാത്രി മുഴുവൻ കുതിർത്തു വയ്ക്കാൻ പാടില്ല, വാൾനട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


