വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്

Last Updated :20 January 2024, 8:26 am IST

News Now

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സിബിഎസ് ഇ പരീക്ഷകളുടെ കാര്യത്തില്‍ ഇന്നു തീരുമാനം പ്രഖ്യാപിച്ചേക്കും. പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തീരുമാനം സിബിഎസ്ഇ ഇന്നു കോടതിയെ അറിയിക്കും. പിന്നാലെ ഔദ്യോഗിക വിജ്ഞാപനം വരുമെന്നുമാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലൊഴികെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും സിബിഎസ്ഇ പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 1-15 തീയതികളില്‍ ഇവ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്.

സിബിഎസ്ഇ തീരുമാനം വരാനിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകളെയും ബാധിച്ചേക്കും. ബോംബെ ഹൈക്കോടതി പരിഗണിക്കുന്ന സിഐസിഎസ്ഇ പരീക്ഷകളുടെ കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ : തീരുമാനം ഇന്ന്