സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു; 8 സൈനികര്‍ മഞ്ഞിനടിയില്‍

സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്

Last Updated :20 January 2024, 8:08 am IST
Edited by :migrator

ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടര്‍ന്ന് എട്ട് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി. വൈകീട്ട് 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. അപകടത്തില്‍പ്പെട്ട സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങിയതെന്നാണ് സൂചന. സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു; 8 സൈനികര്‍ മഞ്ഞിനടിയില്‍