സെല്‍ഫി, കുല്‍ഫി, മെട്രോ; ബംഗളുരൂവില്‍ ഓടിനടന്ന് രാഹുല്‍

പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്യുകയും, നഗരത്തിലെ തിരക്കുള്ള കുല്‍ഫിക്കടകളിലും, മെട്രോയുലും പുസ്തകശാലയില്‍ കയറിയുമാണ് പ്രചാരണം കൊഴുപ്പിച്ചത്

Last Updated :20 January 2024, 12:12 am IST

ബംഗളൂരു: കര്‍ണാടകയിലെ 224 സീറ്റുകളിലേക്കുളള തിരഞ്ഞടുപ്പില്‍ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബംഗളൂരു നഗരത്തിനുള്ളത്. 28 അസംബ്ലി സീറ്റുകളാണ് ഇവിടെയുള്ളത്. ഇവിടെ ഭൂരിപക്ഷം സീറ്റുകള്‍ നേടുന്നവര്‍ അധികാരം ഉറപ്പിച്ചതാണ് കര്‍ണാടകയുടെ ചരിത്രം.

Story image
Story image

ബംഗളൂരുവിലെ വോട്ടര്‍മാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ജനങ്ങളോടൊപ്പം ചേര്‍ന്ന് നിന്നാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുലിന്റെ പ്രചാരണം. നഗരത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ കാറില്‍ നിന്നിറങ്ങി പൊതുജനങ്ങളോടൊപ്പം യാത്ര ചെയ്യുകയും, നഗരത്തിലെ തിരക്കുള്ള കുല്‍ഫിക്കടകളിലും, മെട്രോയുലും പുസ്തകശാലയില്‍ കയറിയുമാണ് പ്രചാരണം കൊഴുപ്പിച്ചത്. വിധാന സൗത്തില്‍ നിന്നായിരുന്നു രാഹുലിന്റെ മെട്രോ യാത്ര. യാത്രക്കാരോടൊപ്പം സെല്‍ഫിയെടുക്കുകയും മെട്രോ ജീവനക്കോരോടൊപ്പം ഫോട്ടയ്ക്ക് പോസ് ചെയ്യാനും രാഹുല്‍ മറന്നില്ല. നഗരത്തിലെ ചെറിയ ചെറിയ കൂട്ടങ്ങളോടും പോലും രാഹുല്‍ സംസാരിച്ചു. കന്നട ഭാഷ വശമില്ലാത്തതിനാല്‍ ഹിന്ദി ഭാഷയിലായിരുന്നു രാഹുലിന്റെ സംസാരം

Story image

പ്രചാരണത്തിനിടെ നഗരത്തിലെ പുസ്്തക വില്‍പ്പനശാലയിലും രാഹുല്‍ കയറി. കരേന്‍ ആംസേ്‌ട്രോംഗിന്റെ എ ഹിസ്റ്ററി ഓഫ് ഗോഡ്, തിച്ച് നാത്തിന്റെ രണ്ടുപുസ്തകങ്ങളും, പെരുമാള്‍ മുരുകന്റെ ദി ഗോട്ട് തീഫ് എന്ന പുസ്തകവും വാങ്ങിയാണ് പുസ്തകക്കടയില്‍ നിന്നും രാഹുല്‍ ഇറങ്ങിയത്.

പ്രചാരണത്തിനിടെ കിട്ടിയ ഇടവേളയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാ നേതാവ് മാര്‍ഗരറ്റ് അല്‍വയെുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു മാര്‍ഗരറ്റിന്റെ ഭര്‍ത്താവ് നിരജ്ഞന്‍ തോമസ് അന്തരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സെല്‍ഫി, കുല്‍ഫി, മെട്രോ; ബംഗളുരൂവില്‍ ഓടി നടന്ന രാഹുല്‍